Your Image Description Your Image Description
Your Image Alt Text

തൊഴിൽ മേഖലയിൽ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തി ഗൂഗിൾ.30,000-ത്തോളം ജീവനക്കാരുള്ള പരസ്യ-സെയിൽസ് യൂണിറ്റിന്റെ ചില ഭാഗങ്ങൾ പുനഃസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ​അമേരിക്കൻ ടെക് ഭീമൻ. മനുഷ്യന് പകരം എ.ഐ-യെ ജോലിക്ക് വെക്കുകയാണെന്ന് ചുരുക്കം. എഐ വ്യാപകമാക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യഷ്യൽ ഇന്റലിജൻസ് രംഗത്ത് നിക്ഷേപം ശക്തമാക്കാൻ കമ്പനി തയ്യാറെടുക്കുകയാണിപ്പോൾ. 2024ൽ ലോകത്തെ ഏറ്റവും നൂതന എ.ഐ പുറത്തിറക്കാൻ ഗൂഗിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

വലിയ പരസ്യ ക്ലയൻ്റുകളെ കൈകാര്യം ചെയ്യുന്ന ഗൂഗിളിന്റെ ലാർജ് കസ്റ്റമർ സെയിൽസ് (എൽ.സി.എസ്) ടീമിനെയാണ് പുനഃസംഘടിപ്പിക്കുന്നത്. അതായത്, ചെറിയ പരസ്യദാതാക്കളെ കേന്ദ്രീകരിച്ചുള്ള ഗൂഗിൾ കസ്റ്റമർ സൊല്യൂഷൻസ് (ജി.സി.എസ്) യൂണിറ്റിനെ പ്രധാന പരസ്യ സെയിൽസ് ടീമാക്കി മാറ്റി, എൽസിഎസ് ടീമിനെ തരംതാഴ്ത്തുകയാണ് കമ്പനി. ഈ പുനഃസംഘടനയിലൂടെ ആഗോളതലത്തിൽ എൽ.സി.എസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന നൂറുകണക്കിന് ആളുകൾ ഒഴിവാക്കപ്പെടുകയാണെന്ന് ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *