Your Image Description Your Image Description
Your Image Alt Text

കാലിഫോർണിയയിലെ സാന്റ റോസയിൽ തുടരെ തുടരെയുണ്ടായ ഭൂചലനങ്ങളിൽ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. 4.09, 3.1 റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ചലങ്ങളാണുണ്ടായത്. ജെസേഴ്സിന്റെ വടക്ക് പടിഞ്ഞാറ് ഭാ​ഗത്ത് രാവിലെ 8.42 ആദ്യ ചലനമുണ്ടായത്. പിന്നീട് തുടർ ചലനങ്ങളുണ്ടായി. ഇന്നലെ പുലർച്ചയോടെയാണ് ഭൂചലനം അനുഭപ്പെട്ടു തുടങ്ങിയത്.

ഹെൽഡ്ല്ബർ​ഗിന് വടക്ക് കിഴക്ക് ഭാ​ഗത്തും ഇതിന്റെ പ്രകമ്പനമുണ്ടായി. യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നതനുസരിച്ച് കാലിഫോർണിയയിലെ സോനോമയിലും ലേക് കൗണ്ടിയിലും ചലനങ്ങളുണ്ടായെന്ന് സൂചനയുണ്ട്. അതേസമയം ഇതുവരെ ആർക്കും ജീവഹാനിയോ പരിക്കോ നാശനഷ്ടങ്ങളോ സംഭവിച്ചതോ ആയി വിവരങ്ങളൊന്നും പുറത്തുവന്നട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *