Your Image Description Your Image Description
Your Image Alt Text
  • ലോകേഷ് കനകരാജ് അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് ചിത്രമായിരുന്നു ഫൈറ്റ് ക്ലബ്ബ്. തന്റെ പുതിയ നിര്‍മ്മാണ കമ്പനി ജി സ്ക്വാഡിന്‍റെ ബാനറില്‍ ലോകേഷ് അവതരിപ്പിച്ച ചിത്രം ഡിസംബര്‍ 15 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. അബ്ബാസ് എ റഹ്‍മത്ത് സംവിധാനത്തിലൊരുങ്ങിയ ഉറിയടിയിലൂടെ ശ്രദ്ധേയനായ വിജയ് കുമാര്‍ ആയിരുന്നു നായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തമിഴ് ഒറിജിനലിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷാ പതിപ്പുകളും ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. വിജയ് കുമാറിനൊപ്പം കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവ രാണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ശശിയുടെ കഥയ്ക്ക് സംവിധായകനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *