Your Image Description Your Image Description

 

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു . അഹമ്മദ് ദേവർകോവിൽ നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു . ​ ആന്റണി രാജു ഗതാ​ഗത വകുപ്പ് മന്ത്രിയും. ഈ മാസം 29 ന് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കും. പുതിയതായി മന്ത്രിസഭയിലേക്കെത്തുന്നത് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ്.

പടിയിറങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണ് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. എൽഡിഎഫ് ആണ് മന്ത്രി ആകിയതെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചെയ്യാവുന്നത് ഒക്കെ രണ്ടര വർഷം കൊണ്ട് ചെയ്തെന്നും പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *