Your Image Description Your Image Description
Your Image Alt Text

 

മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് കമ്പനി ഉടമകൾ 1157 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കണ്ടെത്തി. എച്ച്ആർ കോയിൻ എന്ന നാണയം പുറത്തിറക്കിയതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചതായാണ് ഇഡി പുറത്തുവിട്ട കണക്ക്. സമീപകാലത്തെ ഏറ്റവും വലിയ കള്ളപ്പണ ഇടപാട് നടത്തിയത് ഹൈറിച്ചാണെന്നും ഇഡി വ്യക്തമാക്കി. ഹൈറിച്ച് ഉടമകളായ കെ.ഡി പ്രതാപൻ്റെയും ശ്രീന പ്രതാപൻ്റെയും വീടുകളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.അഞ്ച് കമ്പനികൾ വഴി 1157 കോടി രൂപ തട്ടിയെടുത്തു.

ക്രിപ്‌റ്റോ ഇടപാടുകളിലൂടെ കോടിക്കണക്കിന് കള്ളപ്പണമാണ് ഇവർ നടത്തിയത്. അഞ്ച് കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണുള്ളത്. ഇത് ഇഡി മരവിപ്പിച്ചിരിക്കുകയാണ്. പിരിച്ചെടുത്ത പണം വിദേശത്തേക്ക് കടത്തിയതായും സംശയിക്കുന്നു. ഹൈറിച്ച് കൂപ്പണുകൾ വഴിയാണ് പ്രതാപനും ഭാര്യ ശ്രീനയും നിക്ഷേപകരുമായി ഇടപാട് നടത്തിയിരുന്നത്. ഇഡിയുടെ റെയ്ഡിന് മുമ്പ് രക്ഷപ്പെട്ട ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഉടമകളായ കെ.ഡി പ്രതാപനും ശ്രീനയും ഇപ്പോഴും ഒളിവിലാണ്. പിഎംഎൽഎ പ്രകാരം കള്ളപ്പണം വെളുപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *