Your Image Description Your Image Description

ഇടുക്കി മാലി വണ്ടൻമേട്ടിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 52കാരൻ അറസ്റ്റിൽ. മാലി സ്വദേശി എട്ടരമണി എന്ന കെ.മണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് അവധിക്കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ നിർബന്ധിച്ച് വീട്ടിൽ കൊണ്ടുവന്ന് ദിവസങ്ങൾക്കകം മൂന്ന് തവണ പീഡിപ്പിച്ചെന്നാണ് പരാതി.ക്രിസ്മസ് അവധിക്ക് ശേഷം സ്‌കൂളിലെത്തിയ പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

വയറുവേദനയെക്കുറിച്ച് കുട്ടി സുഹൃത്തിനോട് പറഞ്ഞു. സുഹൃത്ത് അധ്യാപികയെ വിവരമറിയിക്കുകയും തുടർന്ന് അധ്യാപിക രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തു. വീട്ടുകാർ വണ്ടൻമേട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് മണിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിടെ പ്രതി മുഖത്ത് എന്തോ തളിക്കുകയും ശബ്ദം ഉണ്ടാകാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്തതായി പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *