Your Image Description Your Image Description
Your Image Alt Text

ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ (47 ) അന്തരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ്. ശ്രീലങ്കയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 2000-ൽ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. കളിയൂഞ്ഞാൽ എന്ന മലയാള സിനിമയിലെ കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ എന്ന പാട്ട് പാടിയത് ഭവതാരിണിയായിരുന്നു. മൈഡിയർ കുട്ടിച്ചാത്തൻ, പൊന്മുടിപ്പുഴയോരത്ത് എന്നീ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *