Your Image Description Your Image Description
Your Image Alt Text

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നിപ്പോ ചിരഞ്ജീവിയ്ക്ക് വരെ പത്മ വിഭൂഷണ്‍ ലഭിച്ചു. എന്നാൽ, 1998 ല്‍ പത്മശ്രീ നേടിയ മമ്മൂട്ടിയുടെ പേര് പലവട്ടം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പട്ടികയില്‍ പരിഗണനയ്ക്ക് വന്നെങ്കിലും താരത്തെ തേടി പുരസ്‌കാരം ഇതുവരേയും എത്തിയിട്ടില്ല. ഇതിനെക്കുറിച്ചുള്ളൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സിനിമാപ്രേമുകളുടെ ഗ്രൂപ്പായ സിനിഫയിലില്‍ സുധീര്‍ ഇബ്രാഹിം പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. നാന്നൂറിലധികം സിനിമകളില്‍ അഭിനയിക്കുകയും നിരവധി പൊതു പരിപാടികളില്‍ ഭാഗമാവുകയും ചെയ്ത മമ്മൂട്ടി പണ്ടേയ്ക്ക് പണ്ടേ പത്മഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനാണെന്നാണ് കുറിപ്പുകളില്‍ പറയുന്നത്. ‘നാനൂറിലധികം സിനിമകള്‍, മൂന്ന് ദേശീയ അവാര്‍ഡ്, പന്ത്രണ്ടോളം ഫിലിം ഫെയര്‍, യുവ നടന്മാര്‍ക്ക് വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാര്‍ഡഡുകള്‍ മലയാള സിനിമക്ക് ചെയ്യുന്ന സംഭാവനകളും, സിനിമ ജീവിതത്തിനു പുറത്തു ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തികളും എന്ത് കൊണ്ടും അദ്ദേഹത്തിനെ പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് പണ്ടേയ്ക്കു പണ്ടേ അര്‍ഹന്‍ ആക്കിയിട്ടുണ്ട്.എന്നിട്ടും അയാള്‍ സ്ഥിരമായി തഴയപ്പെടുന്നെങ്കില്‍ അതിന് പിന്നില്‍ ഒരു രാഷ്ട്രീയം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പറയാതെ പോകുന്നത് നീതികേടാണ് എന്നത് കൊണ്ട് മാത്രം.’- എന്നാണ് കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *