Your Image Description Your Image Description
Your Image Alt Text

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നത് തിരഞ്ഞെടുപ്പുകളുടെ സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കുംവേണ്ടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ.തിരഞ്ഞെടുപ്പുകൾ പലസമയങ്ങളിലായി നടക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നത് വികസനപദ്ധതികൾ മന്ദഗതിയിലാക്കുന്നതായി വാദം നിലവിലുണ്ട്. ഇതുസംബന്ധിച്ച് നിയമകമ്മിഷനു നൽകിയ മറുപടിയിലാണ് പെരുമാറ്റച്ചട്ടത്തെ അനുകൂലിച്ച് നിലപാടെടുത്തത്.

മാതൃകാ പെരുമാറ്റച്ചട്ടത്തെ തടസ്സമായി കാണേണ്ടെന്നും വിശ്വാസയോഗ്യമായ ഫലത്തിനും സ്വതന്ത്രമായ തിരഞ്ഞെടുപ്പിനും പെരുമാറ്റച്ചട്ടം അനിവാര്യമാണെന്നും കമ്മിഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *