Your Image Description Your Image Description
Your Image Alt Text

സർവത്ര വ്യാജന്മാരുള്ള വാഴുന്ന കോൺഗ്രസ് പാർട്ടിയിൽ നേരും നെറിയുമുള്ള ഒരാളെയും വെച്ച പൊറുപ്പിലില്ല എന്നത് നക്നമായ സത്യം ആണ്. . ഇപ്പോൾ യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ചതിനെതിരെ നേതൃത്വത്തിന്‌ പരാതി നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ k a ആബിദ്‌ അലിയെ സസ്‌പെൻഡ്‌ ചെയ്‌തു. മൂവാറ്റുപുഴയിൽനിന്നുള്ള സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനാർഥികൂടിയായിരുന്ന ആബിദ്‌ അലിയെ ‘സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെപേരിൽ സസ്‌പെൻഡ്‌ ചെയ്യുന്നു’ എന്നു മാത്രമാണ്‌ അഖിലേന്ത്യാ സെക്രട്ടറി ആർ ശ്രാവൺ റാവു അറിയിച്ചത്‌. ഷാഫി പറമ്പിൽ ഗ്രൂപ്പുകാരനായിരുന്നു ആബിദ്‌ അലി.

ഗ്രൂപ്പിനെതിരെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്കു മത്സരിച്ചതും വ്യാജ തിരിച്ചറിയൽ കാർഡ്‌ ഉപയോഗിച്ചത്‌ അഖിലേന്ത്യാ നേതൃത്വത്തിന്‌ തെളിവുസഹിതം പരാതി നൽകിയതുമാണ്‌ നടപടിക്ക്‌ കാരണമായത്‌. മൂവാറ്റുപുഴയിൽനിന്ന്‌ കോടതിയിൽ ഹർജികൾ എത്തിയതിനുപിന്നിലും ആബിദ്‌ അലിയുടെ പരാതി കാരണമായതായി നേതൃത്വം സംശയിക്കുന്നു.

ആബിദ്‌ അലി കഴിഞ്ഞതവണയും സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഇത്തവണ സംസ്ഥാന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായത്‌. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കിയെന്നും ഭരണഘടനയ്ക്ക് വിരുദ്ധമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയെന്നുമുള്ള കേസ് ജനുവരി ആദ്യവാരം മുൻസിഫ് കോടതി പരിഗണിക്കാനിരിക്കെയാണ് നടപടി.

യൂത്ത്‌ കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പ്‌ വിവാദവുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെ മാത്രം നടപടി എന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ലെന്ന്‌ ആബിദ്‌ അലി പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമാവലി ഭേദഗതിപ്രകാരമല്ലെന്നും വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണെന്നുമുള്ള ഹർജികൾ വിവിധ കോടതികളിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ നൽകിയിട്ടുണ്ട്‌. മൂവാറ്റുപുഴ, അടിമാലി, കോട്ടയം, പാലക്കാട്, എറണാകുളം മുൻസിഫ് കോടതികളിൽ ഹർജികളുണ്ട്. എന്നാൽ, ഹർജി നൽകിയ മറ്റുള്ളവരെ ഒഴിവാക്കി തനിക്കെതിരെമാത്രം നടപടിയെടുത്തത് എന്തിനാണെന്ന് നേതൃത്വം വ്യക്തമാക്കുന്നില്ലെന്ന്‌- ആബിദ്‌ അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *