Your Image Description Your Image Description
Your Image Alt Text

കൊച്ചി: ബിജു മേനോന്‍ നായകനായി എത്തുന്ന തുണ്ട് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‌റെ കഥയും സംവിധാനവും ഒരുക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്. ഫെബ്രുവരി 16-നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.തല്ലുമാല, അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് തുണ്ട്. നിര്‍മ്മാതാവ് ജിംഷി ഖാലിദ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നതും. സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. മ്യൂസിക് 247 ആണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *