Your Image Description Your Image Description
Your Image Alt Text

ഇന്ത്യയിൽ ജനപ്രീതി ഏറ്റവുമധികം ഉള്ള നടിമാർ ആരെന്ന ചോദ്യത്തിന് ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ആദ്യം പട്ടികയിൽ വരുക. എന്നാൽ സമീപ കാലത്ത് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യൻ നടിമാര്‍ക്ക് രാജ്യമൊട്ടാകെ ആരാധകരുണ്ട്. ഓര്‍മാക്സ് മീഡിയ പുറത്ത് വിട്ട റിപ്പോർട്ടനുസരിച്ച് ആദ്യ പത്ത് പേരുടെ ലിസ്റ്റിൽ ആറുപേരും തെന്നിന്ത്യയിലെ സൂപ്പർ നടിമാരാണ്.നടി സാമന്തയ്ക്കാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനം. വമ്പൻ ഹിറ്റ് സിനിമകള്‍ ഒന്നും 2023ല്‍ സാമന്തയ്‍ക്ക് ലഭിച്ചില്ലെങ്കിലും ജനപ്രീതിയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്താനായത് അത്ഭുതപ്പെടുത്തുന്നു. വൻ ഹൈപ്പിൽ വിജയ് ദേവരക്കൊണ്ട നായകനായി സാമന്ത അഭിനയിച്ച ‘കുഷി’ ചിത്രം പോലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല കാഴ്ച്ച വെച്ചത്. ബോളിവുഡിലെ വമ്പൻ നായികമാരെയും പിന്നിലാക്കിയാണ് താരം മുന്നേറിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *