Your Image Description Your Image Description
Your Image Alt Text

താരങ്ങളുടെ പാതയിലൂടെ താരങ്ങളുടെ മക്കളും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. ഇന്നല്ലെങ്കില്‍ നാളെ ബോളിവുഡ് നടിയാകാനുള്ള താരപുത്രിയാണ് നൈസ ദേവ്ഗണ്‍. സൂപ്പര്‍ താരങ്ങളായ അജയ് ദേവ്ഗണിന്റേയും കജോളിന്റേയും മകളാണ് നൈസ. നിലവില്‍ സ്വിറ്റ്‌സര്‍ലാണ്ടില്‍ പഠിക്കുകയാണ്. നേരത്തെ സിംഗപ്പൂരിലായിരുന്നു നൈസ പഠിച്ചിരുന്നത്. ഇപ്പോഴിതാ സിംഗപ്പൂരില്‍ പഠിക്കുന്ന സമയത്ത് നൈസ സ്‌കൂളില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും തുടര്‍ന്ന് താരപുത്രിയെ സ്‌കൂളിൽ നിന്നും പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മകളെ പുറത്താക്കിയതിന് കജോള്‍ സ്‌കൂളിലെത്തി പ്രശ്‌നമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. ആരുടേയും പേര് പരാമര്‍ശിക്കാതെയുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകളുടെ ഉറവിടം. ”ഒരു വര്‍ഷം മുമ്പ് സിംഗപ്പൂരിലെ ഡോവറിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പ്രശ്‌നങ്ങളുണ്ടാക്കയതിന് താരപുത്രിയെ പുറത്താക്കിയെന്ന് ചില ഇന്ത്യക്കാരില്‍ നിന്നും അറിഞ്ഞു. കാശുകാരായ റഷ്യക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണ്. ആ നടി സിംഗപ്പൂരിലേക്ക് വരികയും സ്‌കൂളില്‍ വന്ന് പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. പക്ഷെ അവരുടെ സ്വാധീനമൊന്നും വില പോയില്ല. മകളെ സ്‌കൂളില്‍ നിന്നും പുറത്താക്കുക തന്നെ ചെയ്തു. അവിടുത്തെ ഇന്ത്യാക്കാര്‍ക്കെല്ലാം ഇതറിയാം” എന്നായിരുന്നു പോസ്റ്റ്. പിന്നാലെ സോഷ്യല്‍ മീഡിയ ആ താരപുത്രി നൈസ ആണെന്ന് അവകാശപ്പെട്ട് രംഗത്തെത്തുകയായിരുന്നു. സിംഗപ്പൂരില്‍ പഠിച്ച ഒരേയൊരുു താരപുത്രി നൈസ ആണെന്ന് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *