Your Image Description Your Image Description
Your Image Alt Text

മകളെ വെട്ടിക്കൊന്ന മരുമകനെ വധിക്കാൻ ആൺവേഷം കെട്ടിയ അമ്മ അറസ്റ്റിൽ. അരിയല്ലൂർ ആണ്ടിമഠം മംഗലം ഗ്രാമത്തിലെ സരോജയാണ് (53) പിടിയിലായത്. മൂന്നുമാസംമുമ്പ് മകൾ പരാശക്തി എന്ന പ്രിയ(16)യെ കൊന്ന ഭർത്താവ് തമിഴരശനെ(26) കൊല്ലാൻ ശ്രമിച്ചപ്പോഴാണ് അറസ്റ്റ്.

ആക്രമണത്തിൽ തമിഴരശന് ഗുരുതരമായി പരിക്കേറ്റു. തിരിച്ചറിയാതിരിക്കാനായി തലമുടിവെട്ടി, ജീൻസും ടീഷർട്ടും ധരിച്ച് സരോജ ആൺവേഷത്തിൽ കൈയിൽ അരിവാളുമായി കഴിഞ്ഞദിവസം രാത്രിയാണ് തമിഴരശന്റെ വീട്ടിലെത്തിയത്. പുറത്ത് കട്ടിലിൽ കിടക്കുകയായിരുന്ന തമിഴരശന്റെ തലയിൽ സരോജ അരിവാളുകൊണ്ട് വെട്ടി. ഇടതുകൈയിലെ വിരലുകൾ അറുത്തുമാറ്റി. നിലവിളികേട്ട് തടയാനെത്തിയ അമ്മ വിമല (45)യെയും ആക്രമിച്ചു. സമീപവാസികൾ തമിഴരശനെയും വിമലയെയും സർക്കാർ ആശുപത്രിയിലെത്തിച്ചു. തമിഴരശനെ പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് പോലീസ് സരോജയെ അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *