Your Image Description Your Image Description
Your Image Alt Text

ഇസ്രായേലിന്റെ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ജീവിതം നരകതുല്യമായെന്നും ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രിയേസസ്. പ്രശ്നത്തിന് യഥാർഥ പരിഹാരം കാണാനും അദ്ദേഹം ​അഭ്യർഥിച്ചു.

‘കൂടുതൽ യുദ്ധം, വിദ്വേഷം, വേദന, നാശം എന്നിവയല്ലാതെ യുദ്ധം ഒരു പരിഹാരവും നൽകുന്നില്ല എന്നതാണ് സ്വന്തം അനുഭവം. അതിനാൽ നമുക്ക് സമാധാനം തെരഞ്ഞെടുത്ത് ഈ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കാം’ -ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡിനോട് ഗസ്സയിലെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചർച്ചക്കിടെ ടെഡ്രോസ് പറഞ്ഞു.

‘നിങ്ങൾ എല്ലാവരും ദ്വിരാഷ്ട്ര പരിഹാരവും മറ്റും പറഞ്ഞതായി ഞാൻ കരുതുന്നു. ഈ യുദ്ധം അവസാനിച്ച് യഥാർത്ഥ പരിഹാരത്തിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു’ -അദ്ദേഹം വികാരഭരിതനായി പറഞ്ഞു. ഗസ്സയിൽ കൂടുതൽ ആളുകൾ പട്ടിണിയും രോഗവും മൂലം മരിക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *