Your Image Description Your Image Description
Your Image Alt Text

കോൺഗ്രസ്സുകാർ ഇപ്പോൾ വളരെ അക്രമാസക്തമായിട്ടാണ് പ്രവർത്തിക്കുന്നത്… അതിന്റെ തെളിവാണല്ലോ കഴിഞ്ഞ ദിവസങ്ങളിലായി നടമാടിയതൊക്കെ…… ഇപ്പോൾ സെക്രട്ടറിയറ്റ്‌ മാർച്ചിന്റെ മറവിൽ തലസ്ഥാനത്ത്‌ ആസൂത്രിതമായി അക്രമം അഴിച്ചുവിട്ട 29 യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകരെ റിമാൻഡ ചെയ്തു. .. കന്റോൺമെന്റ്‌, മ്യൂസിയം പൊലീസ്‌ രജിസ്റ്റർ ചെയ്‌ത കേസിലാണ്‌ രണ്ട്‌ സ്ത്രീകളടക്കമുള്ളവരെ റിമാൻഡ്‌ ചെയ്‌തത്‌. പൊലീസിനെ ആക്രമിക്കൽ, പൊലീസ്‌ വാഹനം അടിച്ചുതകർക്കൽ, കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കൽ തുടങ്ങിയവയാണ്‌ ഇവർ ചെയ്‌ത കുറ്റങ്ങൾ.

ബുധനാഴ്‌ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎമാരായ ഷാഫി പറമ്പിൽ, എം വിൻസന്റ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ വ്യാപകമായ അക്രമമുണ്ടായി. പൊലീസുകാരെ പരിക്കേൽപ്പിക്കുകയും പൊലീസ്‌ വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്‌തിരുന്നു. ആകെ 1.35 ലക്ഷം രൂപയുടെ നാശനഷ്ടം യൂത്ത്‌കോൺഗ്രസുകാർ വരുത്തിവച്ചതായാണ് പൊലീസ്‌ റിപ്പോർട്ട്‌. ഫൈബർ ഷീൽഡുകൾ, ലാത്തി, ഫൈബർ ലാത്തി, ഹെൽമെറ്റുകൾ എന്നിവ യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകർ മുളവടിയും പട്ടികയുമുപയോഗിച്ച്‌ അടിച്ച്‌ തകർത്തിരുന്നു. ഈയിനത്തിൽമാത്രം അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പൊലീസ്‌ കോടതിയെ അറിയിച്ചു.

പ്രതികൾക്ക്‌ ജാമ്യം നൽകുന്നത്‌ സമാന രീതിയിലുള്ള കുറ്റകൃത്യം ആവർത്തിക്കാൻ ഇടവരുത്തുമെന്നും സംഘർഷത്തിലേക്ക്‌ നീങ്ങുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവകേരള സദസ്സ്‌ തിരുവനന്തപുരത്ത്‌ സമാപിക്കുന്ന ദിവസം പ്രശ്‌നങ്ങൾ സ്വീകരിക്കാൻ സാധ്യതയുള്ളതിനാലും ജാമ്യം നൽകരുതെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. മനു കല്ലമ്പള്ളി വാദിച്ചു. കന്റോൺമെന്റ്‌ രജിസ്റ്റർ ചെയ്‌ത രണ്ട്‌ കേസിൽ പ്രതികളായ പവിജ, ചൈത്ര എന്നീ പ്രവർത്തകർക്കുമാത്രം ജാമ്യം നൽകി. മറ്റൊരു കേസിൽ ഇവരടക്കം മുഴുവനാളുകളെയും തിരുവനന്തപുരം ജെഎഫ്‌സിഎം (മൂന്ന്‌) കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്‌ച പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *