Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: എടത്വ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് എന്‍ജിനീയറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നയത്തുന്നു.

യോഗ്യത: അപേക്ഷകര്‍ സിവില്‍/അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി.
ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തിപരിചയം ഉള്ളവരെ പരിഗണിക്കും.
അല്ലെങ്കില്‍ രണ്ടുവര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ, തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളില്‍ കുറഞ്ഞത് പത്തുവര്‍ഷം പ്രവര്‍ത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.

താത്പര്യമുള്ളവര്‍ യോഗ്യത, ജനനത്തീയതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ എന്നിവ ഫെബ്രുവരി 12 വൈകുന്നേരം നാലു മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് നല്‍കുക. വിവരങ്ങള്‍ക്ക്: 0477 2212261

Leave a Reply

Your email address will not be published. Required fields are marked *