Your Image Description Your Image Description
Your Image Alt Text

മഥുര മലിനജലപദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 460 കോടി രൂപ ചെലവില്‍ നവീകരിച്ച  മലിനജല സംസ്‌കരണ പ്ലാന്റ് (എസ്.ടി.പി) ഉള്‍പ്പെടെയുള്ള നവീകരിച്ച മഥുര മലിനജല പദ്ധതിയാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

മസാനിയിലെ 30 എം.എല്‍.ഡി എസ്.ടി.പിയുടെ നിര്‍മ്മാണം, ട്രാന്‍സ് യമുനയില്‍ നിലവിലുള്ള 30 എം.എല്‍.ഡിയുടെയും, മസാനിയിലെ 6.8 എം.എല്‍.ഡിയുടെയും എസ്.ടി.പിയുടെ പുനരുദ്ധാരണം, 20 എം.എല്‍.ഡി ടെറിട്ടറി ട്രീറ്റ്‌മെന്റ് ആന്‍ഡ് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റിന്റെ (ടി.ടി.ആര്‍.ഒ പ്ലാന്റ് ) നിര്‍മ്മാണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

മൊറാദാബാദ് (രാമഗംഗ) മലിനജല സംവിധാനവും എസ്.ടി.പി പ്രവൃത്തികളും (ഘട്ടം 1) അദ്ദേഹം ഉദ്ഘാടനം ചെയ്തു. 330 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതിയില്‍ 58 എം.എല്‍.ഡി എസ്.ടി.പി, മൊറാദാബാദിലെ രാംഗംഗ നദിയിലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള 264 കിലോമീറ്റര്‍ മലിനജല ശൃംഖല, ഒമ്പത് മലിനജല പമ്പിംഗ് സ്‌റ്റേഷനുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *