Your Image Description Your Image Description
Your Image Alt Text

മുംബൈ: വഞ്ചിത് ബഹുജൻ അഗാഡി (വി.ബി.എ) അധ്യക്ഷനും ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനുമായ പ്രകാശ് അംബേദ്കർ മഹാവികാസ് അഗാഡി (എം.വി.എ) സീറ്റ് വിഭജന ചർച്ചക്കുള്ള ക്ഷണം നിരസിച്ചതായി റിപ്പോർട്ട്.

കോണ്‍ഗ്രസ്, ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി പാർട്ടികളുടെ മുഖ്യ നേതാക്കള്‍ ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് ക്ഷണം നിരസിച്ചത്. കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷൻ നാന പടോലെ, എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീല്‍, ഉദ്ധവ് പക്ഷ ശിവസേന നേതാവ് സഞ്ജയ് റാവുത്ത് എന്നിവരാണ് ക്ഷണക്കത്തില്‍ ഒപ്പുവെച്ചത്.

എന്നാല്‍, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രമേശ് ചെന്നിത്തല, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരില്‍ ആരെങ്കിലും, ഇതോടൊപ്പം ഉദ്ധവ് താക്കറെയും ശരദ് പവാറും ക്ഷണിച്ചാല്‍ മാത്രമേ ചർച്ചയില്‍ പങ്കെടുക്കുകയുള്ളൂവെന്നാണ് പ്രകാശ് അംബേദ്കറുടെ മറുപടി.

 

Leave a Reply

Your email address will not be published. Required fields are marked *