Your Image Description Your Image Description
Your Image Alt Text

റാഞ്ചി: ഇന്ത്യൻ സംസ്കാരപ്രകാരം പ്രായാധിക്യമുള്ള ഭർതൃമാതാവിനെയും ഭർത്താവിന്‍റെ മുത്തശ്ശിയെയും പരിചരിക്കേണ്ടത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് ഝാർഖണ്ഡ് ഹൈകോടതി. മനുസ്മൃതി ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമർശം.

ഭർതൃവീട്ടില്‍ താമസിക്കാൻ വിസമ്മതിച്ച സ്ത്രീക്ക് 30,000 രൂപയും മകന് 15,000 രൂപയും ജീവനാംശം നല്‍കാൻ നിർദേശിച്ച കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

മതിയായ കാരണങ്ങളില്ലാതെ ഭർതൃവീട്ടില്‍നിന്ന് മാറിത്താമസിക്കാൻ ഭർത്താവിനുമേല്‍ സമ്മർദം ചെലുത്താൻ പാടില്ലെന്നും കുടുംബ തർക്കം സംബന്ധിച്ച കേസില്‍ ജസ്റ്റിസ് സുഭാഷ് ചന്ദ് വിധിച്ചു.

ഭരണഘടനയുടെ 51എ അനുച്ഛേദവും യജുർവേദവും മനുസ്മൃതിയും ഉദ്ധരിച്ചാണ് കോടതി വിധി പറഞ്ഞത്. ഭരണഘടനപ്രകാരം ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകത്തിന് വില കല്‍പിക്കേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യൻ സംസ്കാരമനുസരിച്ച്‌ വയോധികരായ ഭർതൃമാതാവിനെയും അവരുടെ മാതാവിനെയും പരിചരിക്കേണ്ടത് വിവാഹശേഷം ഭർതൃവീട്ടില്‍ താമസിക്കുന്ന സ്ത്രീയാണ്. ‘സ്ത്രീകള്‍ അസന്തുഷ്ടരായി തുടരുന്ന കുടുംബം നശിപ്പിക്കപ്പെടും. സ്ത്രീകള്‍ എപ്പോഴും സന്തോഷത്തോടെ കഴിയുന്ന കുടുംബം അഭിവൃദ്ധി പ്രാപിക്കും’എന്നാണ് മനുസ്മൃതിയിലുള്ളത് -കോടതി ചൂണ്ടിക്കാട്ടി.

 

Leave a Reply

Your email address will not be published. Required fields are marked *