Your Image Description Your Image Description
Your Image Alt Text

ഉത്തർപ്രദേശിൽ ഇന്ത്യൻ ഓയിലിന്റെ ടൂണ്ഡ്‌ല-ഗവാരിയ പൈപ്പ്ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.

ഏകദേശം 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 255 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ് ലൈന്‍ പദ്ധതി നിശ്ചിത സമയത്തിനും വളരെ മുന്‍പ് തന്നെ പൂര്‍ത്തിയാക്കി. മഥുര, തുണ്ഡ്‌ല എന്നിവിടങ്ങളില്‍ പമ്പിങ് സൗകര്യത്തോടെയും തുണ്ഡ്‌ല, ലക്‌നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ വിതരണ സൗകര്യത്തോടെയുമുള്ള ബറൗണി-കാണ്‍പൂര്‍ പൈപ്പ് ലൈനിലെ തുണ്ഡ്‌ലയില്‍ നിന്ന് ഗവാരിയ ടി-പോയിന്റിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്നതിന് പദ്ധതി സഹായിക്കും.

ഗ്രേറ്റര്‍ നോയിഡയിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പും (ഐ.ഐ.ടി.ജി.എന്‍) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി-ഗതിശക്തിക്ക് കീഴില്‍ അടിസ്ഥാന സൗകര്യ ബന്ധിപ്പിക്കല്‍ പദ്ധതികള്‍ക്ക് സംയോജിത ആസൂത്രണവും ഏകോപിത നടപ്പാക്കലും വേണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 747 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 1,714 കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പദ്ധതി, കിഴക്ക്, പടിഞ്ഞാറന്‍ സമര്‍പ്പിത ചരക്ക് ഇടനാഴികളുടേയും ദക്ഷിണ ഭാഗത്തേക്കളുള്ള ഈസേ്റ്റണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടേയും കിഴക്ക് ഭാഗത്തേക്കുള്ള ഡല്‍ഹി-ഹൗറ ബ്രോഡ് ഗേജ് റെയില്‍ പാതയുടേയും സംഗമ സ്ഥാനത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേ (5 കി.മീ), യമുന എക്‌സ്പ്രസ് വേ (10 കി.മീ), ഡല്‍ഹി വിമാനത്താവളം(60 കി.മീ), ജെവാര്‍ വിമാനത്താവളം (40 കി.മീ), അജയ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ (0.5 കി.മീ), ന്യൂ ദാദ്രി ഡി.എഫ്.സി.സി സ്‌റ്റേഷന്‍ (10 കി.മീ) എന്നിങ്ങനെ ബഹുമാതൃകാ ബന്ധിപ്പിക്കലിനുള്ള മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ ഈ പദ്ധതിക്ക് സമീപമുള്ളതിനാല്‍ ഐ.ഐ.ടി.ജി.എന്നിന്റെ തന്ത്രപ്രധാനമായ സ്ഥാനം സമാനതകളില്ലാത്ത ബന്ധിപ്പിക്കല്‍ ഉറപ്പാക്കുന്നു. മേഖലയിലെ വ്യാവസായിക വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *