Your Image Description Your Image Description
Your Image Alt Text

കൊച്ചി: റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളിൽ വമ്പൻ ഓഫറുകൾ.

ഇതിന്റെ ഭാഗമായി 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക്  26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്.

കൂടാതെ, സർവീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും റിപ്പബ്ലിക് ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളിൽ 50 ശതമാനം ഇളവും നൽകും. ഭക്ഷണം, സീറ്റുകൾ, എക്സ്പ്രസ് എഹെഡ് സേവനങ്ങൾ എന്നിവയിലും ഇളവ് ലഭിക്കും.

ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്‍റെ ഭാഗമായി, ഹൈഫ്ലൈയേഴ്സ്, ജെറ്റെറ്റേഴ്സ് ലോയൽറ്റി അംഗങ്ങൾക്ക് കോംപ്ലിമെന്‍ററി എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും വെബ്ബ്സൈറ്റ്, മൊബൈൽ ആപ് ബുക്കിംഗുകളിൽ പ്രത്യേക നിരക്കുകൾ ലഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *