Your Image Description Your Image Description

കോഴിക്കോട് ജില്ലയിൽ പലയിടത്തും സബ്സിഡി നിരക്കിലുള്ള ഗോതമ്പ് കിട്ടാഞ്ഞതോടെ അമൃതം പൊടി നിർമാണ യൂണിറ്റുകൾ പ്രവർത്തനം നിർത്തി. ഇത് അമൃതം പൊടി വിതരണം സംസ്ഥാനത്തെ അങ്കണവാടികളിൽ എത്തിക്കുന്നത് പ്രതിസന്ധിയിൽ ആക്കുന്നു.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിശദീകരണം സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് എഫ്‌സിഐയിൽ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പ് വൈകുന്നുവെന്നാണ്. അമൃതം പൊടി പല അങ്കണവാടികളിലും കിട്ടാനില്ല.

അമൃതം ന്യൂട്രിമിക്സ് ആറുമാസത്തിനും മൂന്നുവയസിനുമിടയിലുള്ള കുട്ടികളുടെ പ്രധാന പോഷകാഹാരമാണ്. ഒന്നരമാസമായി ഇത് മിക്ക അങ്കണവാടികളിലും കിട്ടാതായിട്ട്. അമൃതം പൊടി ആറ് ലക്ഷത്തോളം കുട്ടികളിലേക്കാണ് സംസ്ഥാനത്തെ 241 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി എത്തുന്നത്. ഇപ്പോൾ പ്രതിസന്ധിയിലായത് മികച്ച രീതിയിൽ മുന്നോട്ട് പോയ പോഷകാഹാര പദ്ധതിയാണ്. ഇന്നുമുതൽ അമൃതം പൊടിയുണ്ടാക്കുന്ന രാമനാട്ടുകരയിലെ എലഗന്റ് ഫുഡ് പ്രൊഡക്ട്സ്പ്രവർത്തനം നിർത്തുകയാണ്. 2007 മുതൽ ആരംഭിച്ച സ്ഥാപനമാണ് ഇപ്പോൾ നിർത്തുന്നത്. ഇനി പ്രവര്‍ത്തനം ഗോതമ്പ് കിട്ടിയ ശേഷമേ പുനരാരംഭിക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *