Your Image Description Your Image Description
Your Image Alt Text

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഇടുക്കി ഐ.ടി.ഡി.പിക്കു കീഴില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരില്‍ നിന്നും അക്രഡിറ്റഡ് എഞ്ചിനീയര്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള 8 ഒഴിവുകളിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി : 21-35 വയസ്.

താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഫെബ്രുവരി 3ന് രാവിലെ 10.30ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി. പ്രൊജക്റ്റ് ഓഫീസില്‍ എത്തണം.

നിയമനം പരമാവധി രണ്ട് വര്‍ഷത്തേക്ക് മാത്രമായിരിക്കും. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ ആയിരിക്കണം. പ്രതിമാസം 18,000 രൂപ ഓണറേറിയം ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.

Leave a Reply

Your email address will not be published. Required fields are marked *