Your Image Description Your Image Description
Your Image Alt Text

 

ഡൽഹി: ഡൽഹിയിലെ കേരളത്തി​ന്റെ പ്രത്രേക പ്രതിനിധിയായ കെ വി തോമസ് ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാനുമായി ഇന്ന് എംബസിയിൽ കുടിക്കാഴ്ച നടത്തി. അദ്ദേഹവുമായുള്ള സംസാരത്തിൽ ജർമൻ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോയും ചർച്ചാവിഷയമായിവിഷയമായി. ജർമ്മനിയിലേയ്ക്ക് കേരളത്തിൽ നിന്ന് കൂടുതൽ നഴ്സുമാരെ കൊണ്ടുപോകുന്നതിനുള്ള താൽപര്യം അദ്ദേഹം അറിയിച്ചു.

മുമ്പ് ജർമ്മൻ കോൺസൽ ജനറലിന്റെ കേരള സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കേരളവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ജർമ്മനി ആഗ്രഹിക്കുന്നതെന്നും ടൂറിസം വളർച്ചയിൽ ജർമ്മനിയുടെ സഹായ സഹകരണം ഉണ്ടാവുമെന്നും ഡോ. ഫിലിപ്പ് അക്കർമാനെ പറഞ്ഞു. ജർമ്മനിയിലെ ബിർക്കിനോ സിറ്റി മേയറും മലയാളിയുമായ മിലൻ മാപ്പിളശ്ശേരി കൊച്ചിയിൽ സന്ദർശനം നടത്തിയതിയതിനെ പറ്റിയും അദ്ദേഹം പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *