Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുള്ള കേന്ദ്ര ബജറ്റില്‍ കര്‍ഷക വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനങ്ങളുണ്ടായേക്കും. പി.എം. കിസാൻ സമ്മാൻനിധി തുക 6000 രൂപയിൽനിന്ന് 8000 ആക്കി ഉയർത്തുമെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ നിര്‍ദേശമുണ്ടാകുമെന്നാണ് വിവരം. ദരിദ്രകര്‍ഷകരുടെ അക്കൗണ്ടുകളിൽ പ്രതിവര്‍ഷം നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണ് പി.എം. കിസാന്‍ സമ്മാന്‍ നിധി.

കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം പി.എം. കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 15 മുതല്‍ ഈ മാസം 14 വരെ 40.5 ലക്ഷത്തോളം പേര്‍ പുതുതായി ചേര്‍ക്കപ്പെട്ടു. ഇതില്‍ 10,61,278 സ്ത്രീകളും 29,87,884 പുരുഷന്മാരും മറ്റ് വിഭാഗക്കാരായ 1,213 പേരുമുണ്ട്. ഇതോടെ ഗുണഭോക്താക്കള്‍ 80 ലക്ഷത്തിൽനിന്ന് 1.20 കോടിയോളമാകും. വികസിത ഭാരത് സങ്കല്പ് യാത്രയിലൂടെ നടത്തിയ പ്രചാരണമാണ് ഗുണഭോക്താക്കളുടെ എണ്ണം കൂട്ടിയതെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. സ്ത്രീ ഗുണഭോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ യു.പി.യും പിന്നാലെ രാജസ്ഥാന്‍, മണിപ്പുര്‍, ഝാര്‍ഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *