Your Image Description Your Image Description

 

മുംബൈ: .  സർവീസ് സംബന്ധിച്ച കാര്യങ്ങൾ മൊബൈൽ ആപ്പിലൂടെ ഷോറൂം അധികൃതരെ അറിയിക്കാൻ  സൗകര്യമൊരുക്കി സ്കോഡ ഇന്ത്യ. സർവീസിന് നൽകപ്പെട്ടിരുന്ന കാറിന് വേറെ എങ്കിലും അറ്റകുറ്റപ്പണി ആവശ്യമെങ്കിൽ അതിന്റെ വിശദാംശങ്ങൾ വിഡിയോയിൽ പകർത്തി എസ് എം  എസ്സായോ ഇ-മെയിലിലൂടെയോ ഉടമയ്ക്ക് അയച്ചു കൊടുക്കും. സർവീസ് ചാർജ് എത്രയെന്നും സന്ദേശത്തിലുണ്ടായിരിക്കും.

ഈ അറ്റകുറ്റപ്പണികൾ ആവശ്യമെങ്കിൽ മൊബൈലിലൂടെ തന്നെ സർവീസ് കാം വഴി ഓർഡർ ചെയ്താൽ മതി. വർക് ഷോപ്പ് വരെ പോകേണ്ട ആവശ്യമില്ല. അനാവശ്യ ഫോൺ കോളുകളും ഒഴിവാക്കാം. കാറുടമകളെ സംബന്ധിച്ചേടത്തോളം തികച്ചും സുതാര്യമായ ഈ സംവിധാനം സ്കോഡയുടെ രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും സജ്ജമായിട്ടുണ്ട്. വിശദാംശങ്ങൾക്ക് തൊട്ടടുത്തുള്ള ഡീലറെ സമീപിച്ചാൽ
മതി.

Leave a Reply

Your email address will not be published. Required fields are marked *