Your Image Description Your Image Description

തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രപതിക്കും കേന്ദ്രത്തിനും എഴുതിയ കത്തിൽ വിശദീകരണം നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരിട്ട് കാണും. ഹിന്ദിയിൽ തയ്യാറാക്കിയ വിശദീകരണ കുറിപ്പുമായി ഗവർണർ ഞായറാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. അടുത്ത ദിവസം പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിട്ടുണ്ട്.

ഗവർണർ തുടർച്ചയായി പ്രോട്ടോക്കോൾ ലംഘിക്കുകയാണെന്നും നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആരോപിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ നടന്ന അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് മുഖ്യമന്ത്രി ആക്രമിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഗവർണറുടെ കുറിപ്പിലുള്ളതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള വഴിയിൽ തനിക്കെതിരെ റോഡിൽ പ്രതിഷേധമുയർന്നപ്പോൾ സ്വയം പ്രതിരോധത്തിനായാണ് കാറിൽ നിന്നിറങ്ങിയതെന്നും പുറത്തിറങ്ങിയില്ലെങ്കിൽ കാറിൽ കയറി ആക്രമിക്കപ്പെടുമായിരുന്നുവെന്നും ഗവർണർ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *