Your Image Description Your Image Description
Your Image Alt Text

ധനമന്ത്രാലയത്തിലെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരാണ് ബജറ്റ് തയ്യാറാക്കുന്നത്. ബജറ്റിന്റെ വിവരങ്ങൾ ചോരാതിരിക്കാന്‍, അതിനായി ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളും മറ്റ് നെറ്റ് വര്‍ക്കുകളില്‍ നിന്ന് വേര്‍പെടുത്തിയിരിക്കും. ബജറ്റ് തയ്യാറാക്കുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഈ കാലയളവിൽ നോര്‍ത്ത് ബ്ലോക്ക് ഓഫീസുകളില്‍ തങ്ങണം. ഈ സമയത്ത് അവര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ടാകില്ല.

ബജറ്റിന് മുന്നേ  സാമ്പത്തിക സര്‍വേ

രാജ്യത്തിന്റെ പൊതു ബജറ്റിന് ഒരു ദിവസം മുന്നേ  സാമ്പത്തിക സര്‍വേ സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക സര്‍വേ എന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വാര്‍ഷിക റിപ്പോര്‍ട്ട് കാര്‍ഡാണ്. അത് ഓരോ മേഖലയുടെയും പ്രകടനം പരിശോധിച്ച് ഭാവി നടപടി നിര്‍ദേശിക്കുന്നു. സാമ്പത്തിക സര്‍വേ അടുത്ത സാമ്പത്തിക വര്‍ഷത്തെ ജിഡിപി കണക്കാക്കുന്നു.

1950-51 ലാണ് ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സര്‍വേ അവതരിപ്പിച്ചത്. 1964 വരെ പൊതുബജറ്റിനൊപ്പമാണ്
സാമ്പത്തിക സര്‍വേ അവതരിപ്പിച്ചിരുന്നത്. 1965 മുതല്‍ ബജറ്റില്‍ നിന്നും അത് വേര്‍പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *