Your Image Description Your Image Description

സത്രീകളായാലും പുരുഷന്മാരിലും കുടവയര്‍ കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നതിന്റെ കൂടെ നല്ല ഡയറ്റും പലരും എടുക്കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഉപേക്ഷിക്കാന്‍ മറക്കുന്ന ചില ആഹാരങ്ങള്‍ കൂടിയുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം. അതുപോലെ തന്നെ ഏതെല്ലാം ആഹാരങ്ങള്‍ നന്നായി കഴിക്കണം എന്നും നോക്കാം.

നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം ചോറില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന്. അത് സത്യം തന്നെ. അതിനാല്‍ നമ്മളുടെ ശരീരം പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഊര്‍ജം ലഭിക്കാന്‍ മാത്രം ആവശ്യത്തിന് ഒറു കപ്പ് ചോറ് കഴിക്കാം. ബാക്കി പ്രോട്ടീന്‍ റിച്ചായിട്ടുള്ളതും നാരുകള്‍ അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.

കുടവയര്‍ ഉള്ളവര്‍ അതുപോലെ തന്നെ പ്രമേഹം ഉള്ളവര്‍ എന്നിവരും ചോറിന്റെ അളവ് പതിയെ കുറച്ച് വരുന്നത് നല്ലതാണ്. പുറം പണിയ്ക്ക് പോകുന്നവരാണെങ്കില്‍ അവര്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കാന്‍ ഊര്‍ജം വേണം. ഇവര്‍ അവരുടെ ബോഡിയ്ക്ക് ആവശ്യമായ ചോറ് കഴിക്കാവുന്നതാണ്.

പുളിപ്പിച്ച ആഹാരങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും സംശയമായിരിക്കും. ഏതെല്ലാമാണ് ഇതില്‍ പെടുക എന്ന്. നമ്മളുട ദോശ, ഇഢ്‌ലി, അതുപോലെ പുളിപ്പിച്ച് എടുക്കുന്ന അപ്പം എന്നിവയുടെയെല്ലാം ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.

പുളിപ്പിച്ച ആഹാരങ്ങള്‍ക്ക് കുടവയറിന് കാരണമാകുമെന്ന് ചില തെളിവുകളുണ്ട്. പുളിപ്പിച്ച ആഹാരങ്ങള്‍ ലക്‌റ്റോബാസിലസ്, ബീഫൈഡോബാക്ടീരിയം തുടങ്ങിയ ഗുണകരമായ ബാക്ടീരിയകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു, എന്നാല്‍ ചില ആളുകളില്‍ അസ്വസ്ഥതകളും വയറുവേദനയും ഉണ്ടാക്കാം. ഇത് മാത്രമല്ല, ഇതില്‍ അരി ഉള്ളതിനാല്‍ തന്നെ ഇവയില്‍ കാര്‍ബ്‌സ് കൂടുതലായിരിക്കും. അതിനാല്‍ പുളിപ്പിച്ച ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കാം.

Leave a Reply

Your email address will not be published. Required fields are marked *