Your Image Description Your Image Description
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ വിന്‍ഡോസ്, ഡോര്‍സ് ബ്രാന്‍ഡായ ഫെനെസ്റ്റ മറ്റൊരു പുതിയ ഷോറൂം തുറന്ന് കേരളത്തിലെ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിച്ചു. തിരുവനന്തപുരത്ത് വഴുതക്കാട് – ഇടപ്പഴിഞ്ഞി റോഡില്‍ ലെന്‍സ്കാര്‍ട്ടിന് മുകളില്‍ ഒന്നാം നിലയില്‍ സ്പ്രിംഗ്സിലാണ് ഹോംബിസ് സൊല്യൂഷന്‍സ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും മികച്ച അലൂമിനിയം ജനാലകള്‍, വാതിലുകള്‍, യുപിവിസി  ജനാലകള്‍, വാതിലുകള്‍, സോളിഡ് പാനല്‍ ഡോറുകള്‍ എന്നിവ ഈ എക്സ്ക്ലൂസീവ് ഷോറൂമിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക എന്നതാണ് തങ്ങളുടെ നിരന്തരമായ ശ്രദ്ധ. ഉപഭോക്താക്കളുടെ ആവശ്യങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉല്‍പ്പന്ന ശ്രേണി വൈവിധ്യവല്‍ക്കരിക്കുന്നതിലെ മികവും ഗണ്യമായ ബിസിനസ് വളര്‍ച്ചയ്ക്ക് കാരണമായി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വിപുലമായ ഉല്‍പ്പന്ന നിര പരിചയപ്പെടാനും തിരഞ്ഞെടുക്കാനും അവസരം ഈ പുതിയ ഷോറൂമില്‍ ലഭിക്കുന്നുവെന്ന് ഫെനെസ്റ്റ ബിസിനസ് ഹെഡ് സാകേത് ജെയിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *