Your Image Description Your Image Description
Your Image Alt Text

മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രഘുനാഥ് പലേരിയാണ് തിരക്കഥ ഒരുക്കുന്നത് .

ഹക്കിം ഷാ. പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരുടെ പടങ്ങളോടെയാണ് ആദ്യ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ സസ്പെൻസും,ത്രില്ലിംഗും നൽകുന്ന ഒരു തീവ്ര പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലുടെ ശ്രമിക്കുന്നതെന്ന് സംവിധായകൻ ഷാ നവാസ്.കെ.ബാവാ ക്കുട്ടി പറഞ്ഞു.
ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.

ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി , ജനാർദ്ദനൻ, ഗണപതി, സ്വതിദാസ് പ്രഭു,പ്രശാന്ത് മുരളി , മനോഹരി ജോയ്, തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *