Your Image Description Your Image Description

രാജ്യത്തിന്റെ വാര്‍ഷിക സാമ്പത്തിക ഓഡിറ്റാണ് ബഡ്ജറ്റ്.  ഒരു നിശ്ചിത കാലയളവിലേയ്ക്ക് ഒരു പദ്ധതിക്കുവേണ്ടിയുള്ള സാമ്പത്തിക വശത്തെ വിശേഷിപ്പിക്കുന്നതാണ് ബഡ്ജറ്റ്. ഇതിൽ വിൽപ്പന, വരുമാനം, ചെലവുകൾ, ആസ്തികൾ, ബാദ്ധ്യതകൾ, സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ഉൾപ്പെടും.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 112 അനുസരിച്ച് നടത്തുന്ന വാര്‍ഷിക സാമ്പത്തിക ഓഡിറ്റാണ് കേന്ദ്ര ബജറ്റ്. ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഗവണ്‍മെന്റിന്റെ വരുമാനത്തിന്റെയും ചെലവിന്റെയും ഏകദേശ പ്രസ്താവനയാണ് ബഡ്ജറ്റ്. എല്ലാ സാമ്പത്തിക വര്‍ഷത്തിന്റെയും തുടക്കത്തില്‍ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കണം. ഇന്ത്യയിലെ സാമ്പത്തിക വര്‍ഷ കാലയളവ് ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയാണ്. ഈ കാലയളവിലേക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *