Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിസഭയും ഒന്നാകെ 140 മണ്ഡലങ്ങളിലും സഞ്ചരിച്ച് നടത്തിയ നവകേരള സദസ്സ് ഒരു സുപ്രഭാതത്തില്‍ തുടങ്ങിയ ഒന്നല്ലെന്നും സര്‍ക്കാരിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.

ഈ സര്‍ക്കാരിന്റെ തുടക്കം തന്നെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന്് മനസ്സിലാക്കി ഫയല്‍ വര്‍ക്ക് ഷോപ്പുകള്‍ നടത്തിക്കൊണ്ടാണ്. തുടര്‍ന്ന് താലൂക്ക് തല അദാലത്തുകളിലൂടെ നിരവധി പരാതികള്‍ പരിഹരിച്ചു.

തുടര്‍ന്ന് നടന്ന മേഖല യോഗങ്ങളിലൂടെയും ഒട്ടെറെ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടു. തുടര്‍ന്നാണ് നവകേരള സദസ്സിലൂടെ സര്‍ക്കാര്‍ ജനങ്ങളിലേക്കിറങ്ങിയത്. എന്നാല്‍ ഇതിനെതിരെ ചിലര്‍ ബഹിഷകരണാഹ്വാനം നടത്തി. എന്നാല്‍ ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് വന്‍സഞ്ചയമാണ് എല്ലായിടത്തും ഉണ്ടായത്. ഏത് മേഖലയെടുത്താലും സര്‍ക്കാര്‍ സമഗ്രമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്.

പ്രാഥമിക വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസവും ഉത് നിലവാരത്തിലെത്തി. വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കാന്‍ വരികയാണ്. ആരോഗ്യമേഖലയിലും വന്‍ മുേറ്റമാണ് നമ്മള്‍ ഉണ്ടാക്കിയത്. കൊവിഡ് കാലത്ത് ഒരാള്‍ പോലും പട്ടിണി കിടക്കുന്നില്ലെന്ന് ഈ സര്‍ക്കാര്‍ ഉറപ്പാക്കി. ഇതിനെല്ലാം ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് തുടര്‍ഭരണമെന്നും മന്ത്രി പറഞ്ഞു. മതേതര കാഴ്ചപ്പാടുള്ള നാടാണ് നമ്മുടേത്. സമാധാനത്തിന്റെ തുരുത്തായി കേരളം നിലനില്‍ക്കുന്നത് ഈ സര്‍ക്കാരിന്റെ ജാഗ്രതയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *