Your Image Description Your Image Description
Your Image Alt Text

സോഷ്യൽ മീഡിയയുടെ ഉപയോഗം ഭൗതികവാദികൾക്കിടയിൽ സമ്മർദവും അസന്തുഷ്ടിയും ഉളവാക്കുന്നുവെന്ന് പുതിയ പഠനം. ഉയർന്ന ഭൗതിക ചിന്താഗതിയുള്ള ആളുകൾക്ക് മറ്റുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് താഴേക്ക് സ്ക്രോൾ ചെയ്യുന്നത് സമ്മർദവും അസന്തുഷ്ടിയും വർധിപ്പിക്കുമെന്ന് ഗവേഷകർ പറയുന്നു. അതേസമയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഭൗതികവാദികളെ കൂടുതൽ ആകർഷിക്കുന്നുണ്ടെന്നും ടെലിമാറ്റിക്‌സ് ആൻഡ് ഇൻഫോർമാറ്റിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ജർമ്മനിയിലെ റൂർ യൂണിവേഴ്‌സിറ്റി ബോച്ചൂമിലെ സൈക്കോളജി വിഭാഗത്തിൽ നിന്നുള്ള ഡോ ഫിലിപ്പ് ഒസിമെക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകർ 1230 പേരെയാണ് ഇതിനായി തെരഞ്ഞെടുത്തത്. എത്ര സമയം ഇവർ സമൂഹ മാധ്യമങ്ങളിൽ ചിലവഴിക്കുന്നുണ്ട്, സമൂഹ മാധ്യമങ്ങളിൽ സജീവമാണോ, സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ടവരാണോ, എത്രമാത്രം സമ്മർദത്തിലാണ്, എത്രമാത്രം സംതൃപ്തരാണ് എന്നൊക്കെയാണ് ഗവേഷകർ പ്രധാനമായും അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *