Your Image Description Your Image Description
Your Image Alt Text

ബർലിൻ: ജർമനിയിൽ കുടിയേറ്റ, അഭയാർഥി വിരുദ്ധ കക്ഷികൾക്കെതിരെ പതിനായിരങ്ങൾ തെരുവിലിറങ്ങി. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനി ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. ‘ഫാഷിസം പകരമാവില്ല’ മുദ്രാവാക്യമുയർത്തി നൂറിലേറെ നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു.

ഫ്രാങ്ക്ഫുർട്ടിൽ 35000 പേരും ഡോർട്മുണ്ടിൽ 30000 പേരും അണിനിരന്നു. രാഷ്ട്രീയ നേതാക്കളും ചർച്ച് അധികൃതരും കായികതാരങ്ങളും ആൾട്ടർനേറ്റിവ് ഫോർ ജർമനിക്കെതിരെ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.

വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാനും സമ്പദ്‍വ്യവസ്ഥക്ക് ഉത്തേജനം പകരാനും ലക്ഷ്യമിട്ട് സർക്കാർ പൗരത്വ നിയമ വ്യവസ്ഥകൾ ലഘൂകരിച്ചതാണ് തീവ്ര വലതുപക്ഷ പാർട്ടി കുടിയേറ്റക്കാർക്കെതിരെ കാമ്പയിൻ ശക്തമാക്കാൻ കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *