Your Image Description Your Image Description
Your Image Alt Text

28 വര്‍ഷത്തിനുശേഷം മിസ്സ് വേള്‍ഡ് മത്സരത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. വെള്ളിയാഴ്ച മിസ് വേള്‍ഡ് ചെയര്‍മാന്‍ ജൂലിയ മോര്‍ലി എക്സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്. അവസാനമായി മിസ്സ് വേള്‍ഡ് മത്സരത്തിന് 1996-ലാണ് ഇന്ത്യ വേദിയായത്. ആറു തവണ ലോകസുന്ദരിപ്പട്ടം നേടിയിട്ടുണ്ട്. 1966ല്‍ റീത്ത ഫാരിയ ലോകസുന്ദരി പട്ടം നേടിയപ്പോള്‍ ഐശ്വര്യ റായ് ബച്ചന്‍ 1994ല്‍ കിരീടം ചൂടി. ഡയാന ഹെയ്ഡന്‍ 1997ല്‍ ലോകസുന്ദരി പട്ടം കരസ്ഥമാക്കി. മാനുഷി ചില്ലര്‍ ആറാമത്തെ മിസ് ഇന്ത്യ വേള്‍ഡ് ആയത്.

ഈ വര്‍ഷത്തെ ലോക സുന്ദരി പട്ടത്തിനുള്ള മത്സരം ഫെബ്രുവരി 18 നും മാര്‍ച്ച് 9 നും ഇടയിലാണ് നടക്കുക. ജി -20 വേദിയായ ദില്ലിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയായിരിക്കും വേദികള്‍.

Leave a Reply

Your email address will not be published. Required fields are marked *