Your Image Description Your Image Description
Your Image Alt Text

കോട്ടായി ഗ്രാമപഞ്ചായത്തിലെ ഹരിതമിത്ര സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം ക്യൂ.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ അജൈവ പാഴ് വസ്തുക്കളുടെ ശേഖരണവും സംസ്‌കരണവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ക്യൂ.ആര്‍ കോഡ് പതിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആര്‍ കോഡ് പതിപ്പിക്കും. നിലവില്‍ 30 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് വിവിധ വാര്‍ഡുകളിലായി മാലിന്യ ശേഖരണം നടത്തിവരുന്നത്. ഒരു എം.സി.എഫും 15 മിനി എം.സി.എഫുകളുമാണ് മാലിന്യ ശേഖരണത്തിന് സജ്ജീകരിച്ചിട്ടുള്ളത്.കോട്ടായി അങ്കണവാടി ഹാളില്‍ നടന്ന ക്യൂ.ആര്‍ കോഡ് പതിപ്പിക്കലിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് നിര്‍വഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍ അനിത അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രാധാമോഹനന്‍, പഞ്ചായത്ത് സെക്രട്ടറി ഇ.വി ഗിരീഷ്, വാര്‍ഡംഗങ്ങളായ എസ്. ഗീത, എം.ആര്‍ രജിത, സി. അനിത, വി.ഇ.ഒമാരായ ജിമ്മി ജോര്‍ജ്, സതീഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കെല്‍ട്രോണ്‍ പ്രതിനിധി ശ്രാവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *