Your Image Description Your Image Description
Your Image Alt Text

അയോധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങു ഇന്ന്നടക്കും. ഉച്ചയ്‌ക്ക് 12.20ന് അഭിജിത് മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രങ്ങളിൽ ഒന്നായി മാറുന്നതിന്റെ ആഘോഷങ്ങളാണ് അയോധ്യയിലെങ്ങും. 22-ാം തീയതിനടക്കുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അയോധ്യയുടെ എക്കാലത്തെയും വലിയ ഉത്സവമാക്കി മാറ്റിയിരിക്കുകയാണ് നാട്ടുകാർ. അയോധ്യയിലെത്തുന്ന അതിഥികളെ വരവേൽക്കാൻ നിരത്തുകളിൽ വിവിധ കലാപരിപാടികളും സജീവമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ആഹ്വാനപ്രകാരം വീടുകളിലും കടകളിലും ആരാധനാലയങ്ങളിലും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും ‘രാമജ്യോതി’ തെളിയും. രാമനഗരിയായ അയോദ്ധ്യയിൽ നാളെ തെളിയുക 10 ലക്ഷം രാമജ്യോതികൾ. അയോദ്ധ്യയിലെ ശ്രീരാമന്റെ ദിവ്യ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന വിസ്മയിപ്പിക്കുന്ന അന്തരീക്ഷമാകും നാളെ അയോദ്ധ്യയിൽ സൃഷ്ടിക്കപ്പെടുക .

സരയൂ നദീതീരത്ത് നിന്ന് ശേഖരിച്ച മണ്ണ് കൊണ്ടുള്ള ചിരാതുകളാണ് രാമജ്യോതി തെളിയിക്കാനായി ഉപയോഗിക്കുക. ശ്രീരാമൻ വനവാസത്തിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമുള്ള ദീപാവലിയുടെ ആഘോഷത്തിന് സമാന്തരമായി, പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോദ്ധ്യ ‘രാമജ്യോതി’ പ്രകാശിപ്പിച്ചുകൊണ്ട് സന്തോഷം പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുകയാണ്.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പ്രമുഖർ അയോധ്യയിലേക്ക്. തമിഴ് നടന്മാരായ രജനീകാന്തും ധനുഷും ഞായറാഴ്ച വെെകീട്ട് ചെന്നെെ വിമാനത്താവളത്തിൽനിന്നും അയോധ്യയിലേക്ക് പുറപ്പെട്ടു.  ഇവർക്കു പുറമെ, ജനസേനാ നേതാവും നടനുമായ പവൻ കല്യാൺ, ബോളിവുഡ് താരങ്ങളായ കങ്കണാ റണാവത്ത്, ഷെഫാലി ഷാ, രണ്‍ദീപ് ഹൂഡ തുടങ്ങിയവരും പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കുന്നതിനായി ലഖ്നൗവിലെത്തി. ധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്- കായിക താരങ്ങളുമടങ്ങുന്ന എണ്ണായിരംപേരെയാണ് തിങ്കളാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അതേസമയം, ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്ന കർശന നിർദേശം ഹോട്ടലുകൾക്ക് അധികൃതർ കെെമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *