Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌  20 കോടി രൂപ കൂടി സഹായമായി അനുവദിച്ച് സംസ്ഥാന സർക്കാർ.

ഇതോടെ ഈ മാസം ഇതുവരെ 121 കോടി രൂപയാണ്‌ കോർപറേഷന്‌ സംസ്ഥാന സർക്കാർ നൽകിയത്‌. ഒമ്പത്‌ മാസത്തിനുള്ളിൽ 1350 കോടിയാണ് സര്‍ക്കാര്‍ കോര്‍പറേഷന് നൽകിയത്.

പെൻഷൻ വിതരണത്തിന്‌ കഴിഞ്ഞ ആഴ്‌ചയിൽ 71 കോടി രൂപ അനുവദിച്ചിരുന്നു. മാസാദ്യം സഹായമായി 30 കോടി രൂപയും നൽകി. ഇതിന് പുറമെയാണ് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ചത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ്‌ വകയിരുത്തിയത്. രണ്ടാം പിണറായി സർക്കാർ 5054 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *