Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ബി.ജെ.പി. രാഷ്ട്രീയനേട്ടമാക്കുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിപക്ഷവും. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന തിങ്കളാഴ്ച വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് സമാന്തരപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഉദ്ഘാടനദിവസം പോകുന്നില്ലെങ്കിലും പിന്നീട് അയോധ്യയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ച നേതാക്കളുമുണ്ട്.

* തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി തിങ്കളാഴ്ച കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. അതിനുശേഷം ക്ഷേത്രങ്ങള്‍, ദേവാലയങ്ങള്‍, പള്ളികള്‍, ഗുരുദ്വാരകള്‍ എന്നിങ്ങനെ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിലൂടെ കടന്നുപോകുന്ന സാമുദായിക ഐക്യറാലിയും നടത്തും.

* മഹാരാഷ്ട്രയില്‍ മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേനനേതാക്കള്‍ തിങ്കളാഴ്ച നാസിക്കില്‍ ക്ഷേത്രസന്ദര്‍ശനം നടത്തും. തുടര്‍ന്ന് റാലിയും നടത്തും.

* ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും ക്ഷേത്രസന്ദര്‍ശനത്തിന് പദ്ധതിയിടുന്നുണ്ട്. അയോധ്യ പ്രതിഷ്ഠയ്ക്കുമുമ്പേ കഴിഞ്ഞയാഴ്ച എ.എ.പി. ഡല്‍ഹിയില്‍ രാമായണപാരായണവും ഭജനയും സംഘടിപ്പിച്ചിരുന്നു.

* എന്‍.ഡി.എ.യോടും ഇന്ത്യസഖ്യത്തോടും അകലം പാലിക്കുന്ന ബി.ജെ.ഡി. നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക് കഴിഞ്ഞദിവസം പുരി ജഗന്നാഥക്ഷേത്രത്തില്‍ പൈതൃക ഇടനാഴി ഉദ്ഘാടനം ചെയ്തു. ഇതും ബി.ജെ.പി.യുടേതിനു സമാന തന്ത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *