Your Image Description Your Image Description
Your Image Alt Text

പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികൾ തൊഴിൽ സ്ഥലത്ത് എത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ഡിവൈഎഫ്ഐ യുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോയതായി പരാതി. കോൺഗ്രസ് പ്രവർത്തകർ പരാതിപ്പെട്ടതിനേത്തുടർന്ന് ഉദ്യോഗസ്ഥർ തൊഴിൽ സ്ഥലത്ത് എത്തി പരിശോധന നടത്തി. സിപിഐഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ പങ്കെടുപ്പിക്കാൻ കൊണ്ട് പോയതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിലെ പാപ്പാടിക്കുന്ന് വടക്കേ ചരുവ്, മന്ദിരം മുക്ക് വടക്കേ ചരുവ്, ചേപ്പാട്ട് വയൽ എന്നീ മൂന്ന് തൊഴിലുറപ്പ് പണിയിടങ്ങളിൽ നിന്ന് നാൽപ്പതോളം തൊഴിലുറപ്പ് തൊഴിലാളികളെ സിപിഐഎം പ്രവർത്തകർ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാനായി കൊണ്ട് പോയെന്നാണ് കോൺഗ്രസ് ആരോപണം. തൊഴിലിടത്ത് രാവിലെ എത്തിയ ശേഷം എൻഎംഎംഎസ് ആപ്പിൽ തൊഴിലാളികളുടെ ഫോട്ടോ സഹിതം ഹാജർ രേഖപ്പെടുത്തി. തൊഴിലുറപ്പ് തൊഴിലാളികളെ നിർബന്ധിച്ചാണ് ഡിവൈഎഫ്ഐ യുടെ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ കൊണ്ട് പോയതെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

കോൺഗ്രസ് പരാതിപ്പെട്ടതിനേത്തുടർന്ന് ജോയിൻ്റ് ബിഡിഒ നിസാർ, ബ്ലോക്ക് എ ഇ വിഷ്ണു, വിഇഒ ദീപ്തി, എൻആർഇ ജി എസ് എ ഇ അഭിജിത് എന്നിവർ തൊഴിലിടത്ത് പരിശോധനക്കെത്തി. തൊഴിലിടം ശൂന്യമായി കിടക്കുന്നതാണ് ഉദ്യോഗസ്ഥർ കണ്ടത്. മേട്രൽനെ ഫോണിൽ വിളിച്ച് ഉദ്യോഗസ്ഥർ വിശദീകരണം തേടി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ശ്രീരാജ്, കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി രതീഷ് സദാനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *