Your Image Description Your Image Description

തിരുവനന്തപുരം:   കെഎസ്‍യു പ്രവർത്തകർ ഡിജിപി ഓഫീസ് സമരത്തിനിടെ വലിച്ചെറിഞ്ഞ ചീമുട്ടയും മുകളുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്തണമെന്ന് പൊലിസ്.

പ്രതിഷേധനത്തിനിടെ പൊലീസിനു നേരെയാണ് പ്രവർത്തകർ ചീമുട്ടയും മുളകുപൊടിയും വലിച്ചറിഞ്ഞത്.  റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്‍യു പ്രവ‍ർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലിസ് ഇക്കാര്യം പറയുന്നത്.

ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ 26ന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *