Your Image Description Your Image Description

മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽഡിഎഫിലെ കേരള കോൺഗ്രസ്-എം അംഗമായ സെലീന നൗഷാദ് തെരഞ്ഞെടുക്കപ്പെട്ടു.

വോട്ടെടുപ്പിൽ എൽഡിഎഫ്-8, യുഡിഎഫ്-8 എന്നീ നിലയിൽ വോട്ടു ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.  യുഡിഎഫിലെ മുസ്ലിം ലീഗ് അംഗമായ ഷൈനാ നവാസിനെയാണ് സെലീന നൗഷാദ് നറുക്കെടുപ്പിലൂടെ പരാജയപ്പെടുത്തിയത്.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിരുന്ന സുനിൽ ശ്രദ്ധേയത്തിനെ ഹൈക്കോടതി അയോഗ്യനാക്കിയതിനെ തുടർന്നുള്ള ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ഏക അംഗം യോഗത്തിൽ നിന്നും വിട്ടുനിന്നു.

ഇതോടെ ആകെയുള്ള 18 അംഗ ഭരണസമിതിയിൽ 17 അംഗങ്ങളാണുള്ളത്. എൽഡിഎഫ്-8, യുഡിഎഫ്-8, ബിജെപി-1 എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില.  പാവുക്കര മൂന്നാം വാർഡിൽ നിന്നുള്ള അംഗമാണ് സെലീന നൗഷാദ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഷൈനാ നവാസിന് പ്രസിഡന്‍റ്. വി. രക്നകുമാരി സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *