Your Image Description Your Image Description

ചണ്ഡീഗഢിൽ തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച് മരിച്ചു.നായയുടെ ആക്രമണത്തിൽ ഭയന്നു പോയ പെൺകുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ വീടിനു സമീപത്താണ് പാർക്ക്. കുട്ടിയെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജസ്മീത് എന്നാണ് കുട്ടിയുടെ പേര്. വതിക പബ്ലിക് സ്കൂളിലെ രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. നായ കുരച്ചു കൊണ്ട് തന്റെ നേർക്കടുത്തത് കണ്ട് കുട്ടി ഭയചകിതയായി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഡിസംബർ 16ന് നടന്നസംഭവമാണ് ഇപ്പോൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *