Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: അ​ക്കൗ​ണ്ട​ൻ​റി​ന്‍റെ 2.25 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ കേ​ശ​വ് ശ​ർ​മ, രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ദേ​രു ലാ​ൽ ശ​ർ​മ എ​ന്നി​വ​രെ​യാ​ണ്​ സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മും​ബൈ​യി​ലെ​ത്തി അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ചാ​ർ​ട്ടേ​ട് അ​ക്കൗ​ണ്ട​ൻ​റി​നെ പ്രതികൾ വി​ളി​ച്ച​ത്. മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ലു​ള്ള പാ​ഴ്സ​ലി​ൽ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യെ​ന്നും കൂ​ടെ പാ​സ്​​പോ​ർ​ട്ടി​ന്‍റെ​യും ആ​ധാ​റി​ന്‍റെ​യും കോ​പ്പി ഉ​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണ്​ പ​ണം തട്ടിയെടുത്തത്. അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ 2.25 കോ​ടി രൂ​പ ചാ​ർ​ട്ടേ​ട് അ​ക്കൗ​ണ്ട​ൻ​റി​ൽ​നി​ന്ന്​ നി​ക്ഷേ​പി​പ്പി​ച്ച് പ​ണം 70ൽ​പ​രം അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റ്റി ത​ട്ടി​യെ​ടു​ത്തു. ഇ​ത് ക്രി​സ്​​റ്റോ ക​റ​ൻ​സി​യാ​യും ജ്വ​ല്ല​റി​ക​ളി​ൽ​നി​ന്ന്​ സ്വ​ർ​ണം വാ​ങ്ങി​യും കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടു.സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​കി​ല​ത്തി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ നി​ധി​ൻ രാ​ജി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം സി​റ്റി. അ​സി. ക​മീ​ഷ​ണ​ർ പി.​പി. ക​രു​ണാ​ക​ര​ൻ, പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ പി. ​ബി. വി​നോ​ദ്കു​മാ​ർ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ കെ.​എ​ൻ. ബി​ജു​ലാ​ൽ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ വി. ​ഷി​ബു, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ വി​പി​ൻ വി, ​വി​പി​ൻ ഭാ​സ്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *