Your Image Description Your Image Description
Your Image Alt Text

2022-2023 സാമ്പത്തിക വര്‍ഷത്തെ ക്ഷീരസഹകാരി അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സംസ്ഥാനം, മേഖല, ജില്ല തലങ്ങളില്‍ ജനറല്‍, വനിത, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളില്‍ ക്ഷീരസഹകാരി അവാര്‍ഡ് നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 52 ക്ഷീരകര്‍ഷകര്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും ലഭിക്കും. ഏറ്റവും മികച്ച ആപ്കോസ് അല്ലെങ്കില്‍ നോണ്‍ ആപ്കോസ് ക്ഷീരസംഘങ്ങളെ ഡോ.വര്‍ഗീസ് കുര്യന്‍ അവാര്‍ഡിനും തെരെഞ്ഞെടുക്കും.

ഈ വിഭാഗത്തില്‍ തെരഞ്ഞെടുക്കുന്ന ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും നല്‍കും. അവാര്‍ഡിന് അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫെബ്രുവരി 16, 17 തീയതികളില്‍ ഇടുക്കി ജില്ലയിലെ അണക്കരയില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമം-പടവ് 2024 ന്റെ വേദിയില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *