Your Image Description Your Image Description
Your Image Alt Text

തെക്കൻ ഗാസയിൽ ആക്രമണങ്ങൾക്ക് അയവില്ല. റാഫയിൽ വ്യാഴാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ കുടുംബത്തിലെ 16 പേർ കൊല്ലപ്പെട്ടു. ഇതിൽ പാതിപേർ കുട്ടികളാണ്.കനത്ത ആക്രമണത്തെത്തുടർന്ന് അഞ്ചുദിവസമായി ഇന്റർനെറ്റ്- മൊബൈൽ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. യുദ്ധമാരംഭിച്ചശേഷം വാർത്താവിനിമയസംവിധാനങ്ങൾ ഇത്രനീണ്ടകാലം തകരാറിലാകുന്നത് ഇതാദ്യമാണ്.

അതേസമയം, കരാർപ്രകാരം ഗാസയിൽ മരുന്നുകളെത്തിത്തുടങ്ങിയോ എന്ന കാര്യത്തിൽ ഔദ്യോഗികസ്ഥിരീകരണമില്ല. ഖത്തറും ഫ്രാൻസും ഇടനിലക്കാരായി മരുന്നെത്തിക്കാനുണ്ടാക്കിയ കരാർ ബന്ദിമോചനത്തിന് വഴിതുറക്കുമെന്ന് ഇസ്രയേലിലെ ഫ്രഞ്ച് സ്ഥാനപതി ഫ്രെഡറിക് ജെർണസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *