Your Image Description Your Image Description
Your Image Alt Text

രണ്ടുദിവസത്തിനിടെ മൂന്ന്‌ രാജ്യങ്ങളുടെ പരമാധികാരം ലംഘിച്ച് ആക്രമണം നടത്തിയ ഇറാനെ യു.എസ്. കടുത്തഭാഷയില്‍ അപലപിച്ചു.

“ഇത് കുറച്ച് അധികമാണ്. ഒരു ഭാഗത്ത് പശ്ചിമേഷ്യയിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ മുഖ്യ സാമ്പത്തികസ്രോതസ്സായി ഇറാന്‍ പ്രവര്‍ത്തിക്കുന്നു. മറുവശത്ത് ഭീകരവാദത്തെ പ്രതിരോധിക്കാനെന്ന വാദവുമായി ആക്രമണം നടത്തുന്നു.” -യു.എസ്. വിദേശകാര്യവക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

ഇറാനും പാകിസ്താനുമിടയിലെ സംഘര്‍ഷത്തിന് അയവുവരുത്താനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന പ്രതികരിച്ചു. പ്രശ്നം സങ്കീര്‍ണമാക്കാതിരിക്കാനും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും കൂട്ടായ ശ്രമം വേണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. പാകിസ്താനുമായി അഭേദ്യമായ നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. അതേസമയം, എണ്ണ ഇറക്കുമതിയുടെ സുപ്രധാനഭാഗം ഇറാനില്‍നിന്നായതിനാല്‍ അവരേയും പിണക്കുക സാധ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *