Your Image Description Your Image Description
Your Image Alt Text

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ദിനമായ ജനുവരി 22ന് മഹാരാഷ്ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും ഉച്ചക്കുശേഷം 2.30 വരെ അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലും പൊതു അവധി.

ബി.ജെ.പി നേതാവും സംസ്ഥാന മന്ത്രിയുമായ മംഗൾ പ്രഭാത് ലോധ സംസ്ഥാനത്ത് അവധി പ്രഖ്യാപിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ചത്തീസ്ഗഢ്, ഗോവ സർക്കാറുകളും 22ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *